Sahithyavaraphalam Vol. 2 (സാഹിത്യവാരഫലം) / by M. Krishnan Nair and edited by P.K. Rajasekharan
Material type:
- 978-93-5962-607-9
- 894.8124 KRI-S.1
Item type | Current library | Call number | Status | Barcode | |
---|---|---|---|---|---|
![]() |
ARCHBISHOP KAVUKATTU CENTRAL LIBRARY | 894.8124 KRI-S.2 (Browse shelf(Opens below)) | Available | 69291 |
മലയാളത്തിലെ എക്കാലത്തെയും വിഖ്യാതമായ സാഹിത്യപംക്തി സമഗ്രമായി പുസ്തരൂപത്തിൽ. മൂന്ന് വാരികകളിലായി മുപ്പത്തേഴ് വർഷം നീണ്ടുനിന്ന സാഹിത്യവാരഫലം സാഹിത്യവായനയില്‍ മലയാളിയുടെ പരിശീലനക്കളരിയായി. ഇത്തരമൊരു പംക്തി ലോകചരിത്രത്തിൽ തന്നെ അത്യപൂർവ്വം. ആറ് വോള്യങ്ങളിലായി 6000 പേജുകളുടെ ഈ പുസ്തകം മലയാളികൾക്ക് സവിശേഷമായ അനുഭവവും മികച്ചൊരു ആർക്കെയ്‌വും ആവും.
എം. കൃഷ്ണൻ നായരുടെ പ്രസാദാത്മകമായ ഭാഷ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അതുപോലൊരു ഭാഷ എനിക്കില്ലല്ലോ എന്നു ഞാൻ കുണ്ഠിതപ്പെട്ടിരുന്നു. ഡൽഹിയിലെ ഇന്ത്യാ ഇന്റർനാഷണൽ സെന്ററിലെ മുറിയിലെ ശൈത്യത്തിലിരുന്ന് അദ്ദേഹവുമായി ദീർഘനേരം ഞാൻ സംസാരിച്ചപ്പോൾ എം. മുകുന്ദൻ ആകേണ്ട, എം. കൃഷ്ണൻ നായർ ആയാൽ മതിയെന്ന് തോന്നിയിരുന്നു. എംബസിയിലെ ഉദ്യോഗവും ഷെവലിയർ ബഹുമതിയും ജെ.സി.ബി. പുരസ്കാരവും സാഹിത്യ അക്കാദമി അദ്ധ്യക്ഷസ്ഥാനവും അതിന്റെ പേരിൽ കേൾക്കേണ്ടിവന്ന അസഭ്യവർഷങ്ങളും ഞാൻ അദ്ദേഹത്തിന് നൽകാൻ തയ്യാറായിരുന്നു. പകരം അദ്ദേഹം എനിക്ക് സാഹിത്യവാരഫലം തന്നാൽ മതി.
-എം. മുകുന്ദൻ
ലോകസാഹിത്യത്തിലെ അപൂർവ്വരചനകളെയും ഉന്നതശീർഷരായ എഴുത്തുകാരെയും നവീനപ്രവണതകളെയും മലയാളികൾക്ക് പരിചയപ്പെടുത്തിയ വിശ്വസാഹിത്യജാലകം. മലയാളത്തിലെ രചനകളെ പ്രതിവാരം നിശിതപരിശോധനയ്ക്കു വിധേയമാക്കിയ പംക്തി. 1969 മുതൽ 2006 വരെ, നീണ്ട 37 വർഷം മൂന്നു വാരികകളിലായി ആയിരത്തിയഞ്ഞൂറോളം ലക്കങ്ങളിൽ എഴുതിയ സാഹിത്യവാരഫലം മലയാളിയുടെ വായനയെയും സാഹിത്യാഭിരുചിയെയും സ്വാധീനിച്ചു. അനന്യം എന്നു വിശേഷിപ്പിക്കാവുന്ന സാഹിത്യപംക്തിയുടെ സമാഹാരം.
ലോകസാഹിത്യചരിത്രത്തിലെ അപൂർവ്വ പംക്തി,
സാഹിത്യവാരഫലത്തിന്റെ ബൃഹത്സമാഹാരം
There are no comments on this title.