ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Ramayanam Irupathinalu Vrutham (രാമായണം ഇരുപത്തിനാലു വൃത്തം) /

Varier, C.K.

Ramayanam Irupathinalu Vrutham (രാമായണം ഇരുപത്തിനാലു വൃത്തം) / Annotation by C.K. Varier - Trichur: Kerala Sahithya Academi, 1989 - p.268

അവതാരിക
രാമായണം ഇരുപത്തുനാലു വൃത്തം പണ്ടേതന്നെ മലയാളത്തിൽ വളരെ പ്രസിദ്ധിയും പ്രചാരവുമുള്ള ഒരു സാഹിത്യഗ്രന്ഥമാണ്. മദിരാശിസർവ്വകലാശാല വക മട്രിക്യുലേഷൻ മുതലായ പരീക്ഷകൾക്കുള്ള പാഠ്യപുസ്തകങ്ങളിൽ ഇതിലെ പലഭാഗങ്ങളും പലപ്പോഴും ചേർത്തു കണ്ടിട്ടുണ്ട്. മലയാളികളുടെ ഗ്രന്ഥപ്പെട്ടികളിൽ മിക്കതിലും ഇതിന്റെ കയ്യെഴുത്തു പ്രതികൾ കാണാതിരിക്കില്ല. പല അച്ചുകൂടക്കാരും ഈ ഗ്രന്ഥത്തിന്റെ അനേകം പ്രതികൾ കൊല്ലം തോറും എന്നപോലെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കയ്യെഴുത്തുകാരുടേയും അച്ചടിക്കാരുടേയും അജ്ഞതകൊണ്ടോ അശ്രദ്ധകൊണ്ടോ ഇവയിൽ പിഴയില്ലാത്ത ഗ്രന്ഥങ്ങളോ പുസ്തകങ്ങളോ അധികം കാണ്മാനിടവന്നിട്ടില്ല. ഇതിനും പുറമേ ഇതു വായിച്ചാൽ സംസ്കൃത പരിചയമില്ലാത്ത സാധാരണ മലയാളികൾക്ക് അർത്ഥം മനസ്സിലാക്കുവാൻ പ്രയാസമുള്ള വിധത്തിലാണ് ഇതിലെ രചനാരീതി. ഇസ്സംഗതികളെല്ലാം ആലോചിച്ചു സാമാന്യം പഴക്കമുള്ള പല താളിയോലഗ്രന്ഥങ്ങളും അച്ചടിപ്പുസ്തകങ്ങളും കൂട്ടിച്ചേർത്തു പരിശോധിച്ച് ഒരു വ്യാഖ്യാനത്തോടുകൂടി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചാൽ കൊള്ളാമെന്നുദ്ദേശിച്ചാണ് ഇതിലേക്കു പുറപ്പെ [ 5 ]ട്ടത്. പക്ഷേ മാതൃകാഗ്രന്ഥങ്ങളുടെ വൈഷമ്യം കൊണ്ട് ഉദ്ദേശ്യസിദ്ധിക്കു പ്രയാസം കൂടുതലായിത്തോന്നുകയാൽ കഴിഞ്ഞേടത്തോളം ഭാഗം ഇപ്പോൾ പ്രസിദ്ധപ്പെടുത്തുകയും, ബാക്കി ഇനിയൊരിക്കലാവാമെന്നു തീർച്ചപ്പെടുത്തുകയും ചെയ്യേണ്ടിവന്നു.

പണ്ടത്തേക്കാലത്തു ദേശംതോറും എഴുത്തുപള്ളികളുണ്ടാക്കി കുട്ടികളെ പഠിപ്പിച്ചിരുന്നതു നാട്ടെഴുത്തച്ചൻ (ആശാൻ) മാരാണല്ലോ. അന്നു നിലത്തെഴുത്ത് , കണക്ക്, അഷ്ടകങ്ങൾ, (ചില ഇഷ്ടദേവതാസ്തോത്രങ്ങൾ) വാക്യം, അടിവാക്യം, ജ്യാവ്, (ജ്യൌതിഷത്തിലെ ഗണിതത്തിനാവശ്യമുള്ള ചില ക്രിയാ സാധനങ്ങൾ) നാൾപക്കം വയ്ക്കു ക, ഗ്രഹങ്ങളെ ഗണിക്കുക മുതലായതിനുള്ള വിധികൾ ഇവയെല്ലാം ആദിപാഠമായി പഠിപ്പിക്കും. ഇത്രയും കഴിഞ്ഞാൽ സാമാന്യവിദ്യാഭ്യാസം കഴിഞ്ഞു. പിന്നെ പെൺട്ടികളെയും ആൺകുട്ടികളെയും വേർതിരിച്ചു പ്രത്യേകം ചില വിഷയങ്ങളെ പഠിപ്പിക്കും. ആൺകുട്ടികളെ ശ്രീകൃഷ്ണ ചരിതം മുതലായ മണിപ്രവാളകാവ്യങ്ങളും സംസ്കൃതപാഠത്തിനത്യാവശ്യകങ്ങളായ അമരകോശം, സിദ്ധരൂപം, ബാലപ്രബോധനം, എന്നിവയും ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം മുതലായ ഒന്നോ രണ്ടോ ചെറു കാവ്യങ്ങളും പഠിപ്പിച്ചു സംസ്കൃത ഭാഷാപ്രവേശമാർഗ്ഗത്തിലെത്തിക്കും. അതോടുകൂടി പഞ്ചാംഗംവയ്ക്കുക, ഗ്രഹങ്ങളെ ഗണിക്കുക മുതലായ 'കവിടിക്രിയ'കളും ചെയ്യിച്ചു തുടങ്ങും.

എന്നാൽ ഈ രണ്ടാംതരത്തിൽ പെൺകുട്ടികളു [ 6 ]ടെ പാഠക്രമം ഇങ്ങനെയല്ല. മണിപ്രവാളത്തിന്നു പകരം രാമായണം ഇരുപത്തുനാലു വൃത്തം, ഭാരതം പതിന്നാലുവൃത്തം ഈ വക ഗ്രന്ഥങ്ങളാണ്. അവ സാധാരണ ശ്ലോകങ്ങളുമല്ലാ; കേവലം പാട്ടുകളുമല്ലാ; എന്നാൽ കുറേശ്ശെസ്സംഗീതഭംഗിയിൽ ചൊല്ലുകയും വേണം; അതോടുകൂടിത്തന്നെ സംഗീതവാസനയുള്ള പെൺകുട്ടികളെ താളം പിടിച്ചു ചോടുവച്ചു കയ്യും മെയ്യും ഉലച്ചു പാട്ടുപാടിയുള്ള കൈകൊട്ടിക്കളിയും പഠിപ്പിക്കും. (ആൺകുട്ടുകൾക്കു കയ്യും മെയ്യും തെളിയിപ്പാൻ കുറുപ്പും കളരിയും വേറെതന്നെയുണ്ടായിരിക്കുമല്ലൊ.) ഇരുപത്തുനാലുവൃത്തവും പതിന്നാലുവൃത്തവും കൈകൊട്ടിക്കളിക്കു പാടുവാൻ കൊള്ളുകയില്ല; ആരും അതിനുപയോഗിക്കാറുമില്ല. എങ്കിലും അല്പം സംഗീത രീതിയിൽ ചൊല്ലേണ്ടവയാകകൊണ്ട് അക്കാലത്തു പെൺകുട്ടികളെ പഠിപ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അവ കൈകൊട്ടിക്കളിയുടെ ഉപയോഗത്തിന്നുണ്ടാക്കിയവയാണെന്നു ഭാഷാചരിത്രത്തിലും മറ്റും പ്രസ്താവിക്കുവാനിടവന്നത്.

ഇരുപത്തുനാലുവൃത്തം എന്ന പേരു കേട്ടാൽ ഇരുപത്തുനാലു പ്രത്യേകവൃത്തങ്ങളിലുള്ള ഒരു കൃതിയാണെന്നു ശ്രോതാക്കൾക്കൊരു ഭ്രമം വന്നേയ്ക്കാം. എന്നാൽ വാസ്തവമങ്ങനെയല്ലാ. ഇരുപത്തുനാലു സർഗ്ഗങ്ങളുള്ള ഒരു കാവ്യമാണ്. അതുതന്നെ ചില അച്ചടിപ്പുസ്തകങ്ങളിൽ ഇരുപത്തഞ്ചു വൃത്തമാക്കിത്തീർത്തിട്ടുണ്ട്. അതിനു കാരണം, ഇരുപതും ഇരുപത്തൊന്നു വൃത്തങ്ങളു[ 7 ]

ടെ മദ്ധ്യേ പതിനഞ്ചുപദ്യങ്ങൾ വേറെ ഒരു വൃത്തത്തിൽ കാണുന്നതാണ്. അതില്ലെങ്കിലും കഥാഗതിക്കു യാ തൊരു വൈഷമ്യവും വരുന്നതല്ലാ. അതിലെ വിഷയം രാമന്റെ രാജ്യഭാരവർണ്ണനമാണ്. അതിശ:യോക്തി, ശ്ലേഷം മുയലായി സ്ഥൂലങ്ങളും കൃത്രിമങ്ങളുമായ ചില വർണ്ണത്തകിടുകളേക്കൊണ്ടുള്ള അലങ്കാരപ്പണികൾ മാ ത്രമേ അതിലുള്ള. ഈ കവി, മറെറാരേടത്തും അതി വ ർണ്ണനംചെയ്തു കാണാത്തുകൊണ്ട്, ആ ഭാഗം വേറെ ആരെങ്കിലും ഉണ്ടാക്കിച്ചേർത്തതായിരിക്കുമോ എന്നും ചിലർ ശങ്കിക്കുന്നവരായിട്ടില്ലെന്നില്ല.

ഈ ഗ്രന്ഥത്തിന്റെ സ്വഭാവം ആകപ്പാടെ ആ ലോചിച്ചാൽ ഇതുഭാഷയിലുള്ള ഒരു മഹാകാവ്യമാണെ ന്നാണു പറയേണ്ടത്. സാഹിത്യശാസ്ത്രനിയമം അനു സരിച്ചുള്ള നഗരാർണ്ണവാദിവർണ്ണനകളിൽ മിക്കതിനും ഇ തിൽ സ്ഥാനം കൊടുത്തിട്ടുണ്ട്. എന്നാൽ മാഘാദികാവ്യങ്ങളിലെപ്പോലെ അതിദീർഘങ്ങളായ വർണ്ണനകൾ ഒരേടത്തുമില്ല;ഉള്ളതു സന്ദർഭത്തിനു ചേർന്നതും മിതവു മായിരിക്കും നായികാദികളുടെ അംഗവർണ്ണനാപ്രസംഗ യമേയില്ല. എന്നാൽപാത്രങ്ങളുടെ സാക്ഷാൽസ്വാഭാവം അവരുടെവാക്കുകളെക്കൊണ്ടും പ്രവൃത്തികളെക്കൊണ്ടും തെളിയിക്കുകയെന്നുള്ളകവിധർമ്മത്തെ ഒരേടത്തുംവിട്ടുക ളഞ്ഞിട്ടുമില്ല നായികാനായകാദികഥാപാത്രങ്ങൾക്കുമാ ത്രമല്ലാ,ലോകത്തിലുള്ള സ്ഥാവരജംഗമരൂപങ്ങളായ സ കലവസ്തുക്കൾക്കും ഇഷ്ടാനിഷ്ടസംഭവങ്ങളെക്കൊണ്ടുണ്ടാ കുന്ന സമവിഷമദശാഭേദങ്ങളേയും, തന്നിമിത്തമുണ്ടാകു [ 8 ]- 5 - ന്ന വികാരങ്ങളേയും ദൈവസൃഷ്ടി വിലക്ഷണമായ ത ന്റെ വാങ്മയസൃഷ്ടികൊണ്ടു കവി വായനക്കാർക്കുസർവ ഥാ ആഹ്ലാദമയമായ അനുഭവമുണ്ടാക്കിക്കൊടുക്കുന്ന താണ് ഒരു ഉത്തമസാഹിത്യമെന്നും, ഈ വക ഗുണ ങ്ങളെല്ലാം തികഞ്ഞിട്ടുള്ള ഒരുസാഹിത്യം ആ ആദികാ വ്യമല്ലാതെമറെറാന്നുമില്ലെന്നും സർവ്വസമ്മതമാണല്ലൊ. അങ്ങനെയുള്ള ആ രാമായണകഥയുടെ നാനാഭാഗങ്ങ ളെയും നാതിസംക്ഷേപവിസ്തരമായി ഇതിൽപ്രതിപാ ദിച്ചിട്ടുള്ളതിനാൽ ഇതിന്റെ രസാത്മകതയെപ്പറ്റിഅ ധികം വിവരിക്കേണ്ടതില്ല. ചുരുക്കിപ്പറയുന്നതായാൽ രാമായണത്തിൽഎവിടെയെവിടെ ഏതേതു രസങ്ങൾ ധാരാവാഹികളായി കാണപ്പെടുന്നുണ്ടോ അവിടെ യ വിടെ അതതു രസങ്ങൾ ഇക്കാവ്യം വായിക്കുന്നവർക്കും മി തമായി ആസ്വദിപ്പാൻ പ്രയാസമില്ല. ഉപമ, ഉൽപ്രേ ക്ഷ. രൂപകം, അതിശയോക്തി മുതലായ അർത്ഥാലങ്കാ രങ്ങളും, ആദ്യപ്രാസം, അന്ത്യപ്രാസം, അഷ്ടപ്രാസം, അനുപ്രാസങ്ങൾ മുതലായ ശബ്ദാലങ്കാരങ്ങളും അശേ ഷം ദാരിദ്ര്യംകൂടാതെ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്. എ ന്നാൽ ദ്വിതീയാക്ഷരപ്രാസം നിബന്ധിച്ചില്ലെങ്കിൽ കൈരളീവനിതക്കു മംഗല്യഹാനി വന്നവപോകുമെന്നുള്ള ഭയം പണ്ഡിതനായ ഈ കവിയെ ബാധിച്ചിട്ടില്ലെന്നു തോന്നത്തക്കവണ്ണം അത്ര ധാരാളം പദ്യങ്ങൾ ദ്വിതീ യാക്ഷരപ്രാസമില്ലാതെ തന്നെ ഇതിൽ കാണ്മാനുണ്ട്

ഇതിലെ മിക്ക വൃത്തങ്ങളിലേയും പദ്യങ്ങൾ മാ ത്രാപ്രധാനങ്ങളായ ദ്രാവിഡവൃത്തങ്ങളിൽ രചിക്കപ്പെ [ 9 ]ട്ടിട്ടുള്ളവയാണ്. ഇടയ്ക്കു ചിലതു സംസ്കൃതഛന്ദസ്സുക ളിൽപ്പെട്ടവയായിട്ടുമില്ലെന്നില്ല. എന്നാൽ അവയും ഗാ നരീതിയിൽ ചൊല്ലുവാൻ തക്കവയാകകൊണ്ടു ദ്രാവി ഡ വൃത്തങ്ങളോടിടകലർത്തി പ്രയോഗിക്കുന്നതിൽഭംഗി ക്കും ഭംഗംവരുത്തുന്നവയല്ല. ഇങ്ങനെയാണെങ്കിലും ഇ ക്കാവ്യം, 'രാമചരിതം'പോലെ തനിത്തമിഴോ കണ്ണശ്ശ രാമായണംപോലെ തമിഴു'വിരുത്ത'ക്കരുവിൽ തമിഴും മലയാളവുംകൂട്ടി ഉരുക്കി വാർത്ത വെങ്കലപ്പാത്രമോ അ ല്ല. ഇതിൽ മദ്ധ്യകേരളത്തിൽ നടപ്പുള്ള മലയാളപദ ങ്ങളല്ലാതെ തീരെ തെക്കനോ വടക്കനോ ആയ ദേശ്യ പദങ്ങൾ അധികം കാണുന്നില്ല. പവ(ക)ഴി; കുല ചില; അമ്പതുമറി; പുത്തൻമണിപ്പൂൺപ്; അച്ചോ; തിരുവാമൊഴിഞ്ഞു; പറവ്വതും ചെയ്ത; മതിയുണ്ട്; ഇ ത്യാദിചംബൂപ്രബന്ധകാരന്മാർ പ്രയോഗിച്ചുകാണുന്ന ഭാഷാപദങ്ങൾ പലേടത്തും കാണുന്നുണ്ട്. എങ്കിലും ഭാ ഷാസംസ്കൃതശബ്ദങ്ങളെ കൂട്ടിചേർത്തു മണിപ്രവാളമാ ക്കിയിരിക്കുന്നതിൽ ചെയ്തിട്ടുള്ള വികടഘടനകളെക്കൊണ്ടും, ഗുരുലഘുക്കളുടെ വിന്യാസത്തിൽ കാണിച്ചിട്ടുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യപ്രകടനംകൊണ്ടും;ഇതി നുമുമ്പിൽ ഭാഷാകവിസരണിയിൽ സഞ്ചരിച്ചു പരിച യമില്ലായ്കയാൽ അറിയാതെ വന്നുപോയതോ ഉദ്ദണ്ഡാ ദിപണ്ഡിതന്മാരെപ്പോലെ ഭാഷാകവിതയിലുള്ള അവ ജ്ഞകൊണ്ടു അറിഞ്ഞുതന്നെ വരുത്തിക്കൂട്ടിയതോ ആയ യതിഭംഗകോലാഹലംകൊണ്ടും, പാദാന്തത്തിൽ മാത്ര മല്ല, അർദ്ധത്തിൽ പോലും വിച്ഛേദം കൂടാതെ സമസ്ത [ 10 ]പദങ്ങളെ നീട്ടിവലിച്ചു പ്രയോഗിച്ചിരിക്കുന്നതിനാലു ള്ള അവിശ്രാന്തികൊണ്ടും, സാധാരണക്കാർക്ക് ഇക്കൃതി യിൽ ചില ഭാഗം വായിപ്പാൻ വളരെ ബുദ്ധിമുട്ടുണ്ടാ യിരിക്കും. ഇതിനുപുറമെ കവിവാക്യങ്ങളുടെ ഇടയിൽ വരുന്ന കഥാപാത്രസംഭാഷണങ്ങളെ വായനക്കാർക്കു യാതൊരു മുന്നറിവും കൊടുക്കാതെ ആരംഭിക്കുകയും അ വസാനിപ്പിക്കുകയും ചെയ്യുന്ന ഘട്ടങ്ങളും അനേകമുണ്ട് . (൩-ാം വൃത്തം നോക്കുക) 'യാത്രാക്കുവാനും' 'അയ ച്ചൂട്ടത്', 'കാച്ച്യപാൽ'. 'അറിഞ്ഞീടാഞ്ഞു്'. 'ചിത്തം 'ശെഥില്യമാകാത്തു'. ഇത്യാദിളായി ഏതാനും ചില വിലക്ഷണപദപ്രയോഗങ്ങളും ഇല്ലെന്നില്ല.

എന്നാൽ ഈ വക ദോഷങ്ങളൊന്നും കൂടാതെ പ്രസന്നപ്രൌഢസരസങ്ങളും, സാഹിത്യസാരഭൂയിഷ്ഠ ങ്ങളുമായ ഭാഗങ്ങളാണ് ഇക്കാവ്യത്തിൽ ഒട്ടുമുക്കാലും വ്യാപിച്ചിരിക്കുന്നത്.

ഇനി ഗ്രന്ഥകർത്താവിനെക്കുറിച്ചു ആലോചിക്കു ന്നതായാൽ ഇന്നത്തെ ഭാഷാകവികളുടെയും കാവ്യവി മർശകന്മാരുടെയും നോട്ടത്തിൽ അദ്ധേഹം ഒരു വാസന ക്കാനായ കവിയാണെന്നു തോന്നുന്നതല്ലെങ്കിൽ അ സ്തു. എന്നാൽ പരമഭക്തനും, നല്ല സംസ്കൃതപണ്ഡി തനും, യോഗ്യനായ ഒരു ജ്യോതിഷികനുമാണെന്നുള്ള സംഗതിയിൽ ആർക്കും വിസംവാദമുണ്ടാവാൻ തരമില്ലാ. മേൽപ്പത്തൂർ ഭട്ടത്തതിരിയുടെ 'കുട്ടിബ് ഭാഗവത'മായ ന രായണീയസ്തോത്രം പോലെ ഈ ഇരുപത്തുനാലുവൃത്തം ഒരു രാമസ്തോത്രമാണ്. നാരായണീയത്തിൽ ഓരോ [ 11 ]-8-

ദശകത്തിന്റെ അവസാനത്തിലും തൽകർത്താവു തന്റെ ഉപസനമൂർത്തിയായ ഗുരുവായൂരപ്പനോട് ആരോഗ്യപ്രാർത്ഥനയണു ചെയ്യുന്നത്. നമ്മുടെ കവിയാകട്ടെ അദ്ദേഹത്തിന്റെ രാമസ്തോത്രത്തിൽ ഓരോ വൃത്താന്തത്തിലും ഐഹികസുഖേച്ഛ യാതൊന്നും കൂടാതെ പരമപുരുഷാർത്ഥമായ കൈവല്യത്തെ പ്രാർത്ഥിക്കുന്നു. എന്നുമാത്രമല്ലാ, ഇതിലുള്ള എല്ലാപദ്യങ്ങളും ഭഗവന്നാമകീർത്തനത്തിൽ കലാശിപ്പിക്കുകയും ചെയ്യുന്നു. അതും പോരാ, ശ്രീരാമനെ ധീരോദാത്തനായ ഒരു മനുഷ്യനായകന്റെ നിലയിൽ നിർത്താതെ, ഭക്തരക്ഷാദീക്ഷിതനായ ഭഗവദവതാരപുരുഷന്റെ നിലയിലാണു കവി കല്പിച്ചിരിക്കുന്നത്. ഖരൻ, ജടായു, ബാലി, രാവണൻ ഇവരുടെ ചരമകാലത്തെപ്പറ്റി കവി എങ്ങനെ പ്രസ്താവിച്ചിരിക്കുന്നു എന്നു നോക്കുക. ഈ ഗ്രന്ഥത്തിൽ ഒരൊറ്റ ബ്‌ഭാഷാപദംപോലുമില്ലാത്ത തനിസ്സംസ്കൃതപദ്യങ്ങൾ വളരെയുണ്ട്. (വൃത്തം ൧ പദ്യം ൭-൨൨; വൃത്തം൧൩ പദ്യം ൨൬; വൃത്തം ൧൭ പദ്യം ൧൭; വൃത്തം ൨൩ പദ്യം ൩൩-൩൫; ഇവ നോക്കുക) പേരിനുമാത്രം ഒന്നോ രണ്ടൊ ഭാഷാപദങ്ങളും ശേഷമെല്ലാം സംസ്കൃതമയവുമായിട്ടുള്ള പദ്യങ്ങൾക്കും ക്ഷാമമില്ല. അതിനും പുറമേ രഘുവംശം, കുമാരസംഭവം, രാമായണചംബു, രാമായണം മുതലായ ഗ്രന്ഥങ്ങളിലെ പല പദ്യങ്ങളും സന്ദർഭമനുസരിച്ചു ഭാഷാന്തരംചെയ്തു ചേർത്തിട്ടുമുണ്ട്. ഇതുകൊണ്ട് ഇദ്ദേഹത്തിന്റെ സംസ്കൃതപാണ്ഡിത്യം സ്പഷ്ടമാകുന്നതാണല്ലൊ. [ 12 ]-9-

രണ്ടാം വൃത്തത്തിൽ ശ്രീരാമന്റെ ജാതകഫലം നിർദ്ദേശിച്ചിരിക്കുന്നതിൽനിന്നു കവിയുടെ ജ്യോതിശാസ്ത്ര നൈപുണ്യം ഗണ്യമാകുന്നു. 'മാലാറൂമാറരിയ രാമായണം കഥയെ ബാലാദിപോലുമുരചെയ്തിൽ ത്രിലോകപെരു- മാളാമവൻ പരനൊടേകീ ഭവിപ്പതിനു- മാളായ്‌വരുന്നു ഹരിനാരായണായ നമഃ' എന്ന ഒടുക്കത്തെ വൃത്തത്തിന്റെ ഉപാന്ത്യപദ്യത്തിൽ നിന്ന് ഇദ്ദേഹം ഒരു ഉപാധ്യായന്റെ നിലയിൽ ബാലന്മാരായ തന്റെ ശിഷ്യന്മാരെ പഠിപ്പിപ്പാനായിട്ടാണ് ഈ ഗ്രന്ഥം നിർമ്മിച്ചതെന്നു കൂടി ഊഹിപ്പാൻ വഴിയുണ്ട്. മേലെഴുതിയതിന്റെ അനന്താപദ്യം, 'മീനാമ, പന്നി, നരസിംഹാ, യവാമന, മ- ഹാരാമ, ദാശരഥി, സീരായുധരായ, നമഃ കൃഷ്ണായാ, കൃഷ്ണതനുശുദ്ധായ കല്കിവപു- ഷേ കാരണായ ഹരി നാരായണായ നമഃ' എന്നുള്ളതാണ്, ഇതെഴുതിക്കഴിഞ്ഞപ്പോൾ തന്നെ ആ മനസ്സിനും വാക്കിനും കയ്യിനും, അനധ്യായം കൊടുക്കതെയിരുക്കുമോ-- 'ഓങ്കാരമായ പൊരുൾ മൂന്നായ്പിരിഞ്ഞുടനെ ആങ്കാരമയതിനു താൻതന്നെ സാക്ഷിയിതു ബോധം വരുത്തുവതിനാളായി നിന്ന പര- മാചാര്യരൂപ! ഹരിനാരായണായ നമഃ' എന്നിങ്ങനെ 'ഹരിനാമകീർത്തനം' ആരംഭിച്ചത്? എന്നു ബലവത്തരമായ ഊഹത്തിന് അവയുടെ രീതിസ [ 13 ]മ്യം നമ്മെ സഹായിക്കുന്നു. എങ്കിലും ഇക്കൃതികൾ ര ണ്ടും 'രാമായണം', 'ഭാരതം' ഈ കിളിപ്പാട്ടുകളുടെ കർത്താവായ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛന്റെ കൃതിക ളാണെന്നുള്ള ഭാഷാചരിത്രകാരന്റെ അഭിപ്രായത്തോ ടു യോജിപ്പാൻ എനിക്കു വളരെ വൈമനസ്യമുണ്ട്; പ ക്ഷെ- 'അഗ്രജൻ മമ സതാം വിദുാമഗ്രേസരൻ.മൽ ഗുരുനാഥനനേകാന്തേവാസികളോടും ഉൾക്കുരുന്ന ങ്കൽവാഴ് ക' എന്ന് അധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ പ്രശംസിച്ചിട്ടുള്ള ആ അഗ്രജനായിരിക്കു മോ ഇസ്തോത്രഗ്രന്ഥങ്ങൾ രണ്ടിന്റെയും കർത്താവ് എ ന്നാണു ഞാൻ സംശയിക്കുന്നത്. 'വാരിധിതന്നിൽത്തി രമാലകളെന്നപോലെ' 'ഭാരതീപദാവലി' 'സലക്ഷണും മേന്മേൽ' 'കാലേ കാലേ' തോന്നുന്ന ആ (എഴുത്തച്ഛ ന്റെ) 'ശാരികപ്പൈതലിന്റെ' വാണീഗുണം ഇതിൽ കാണുന്നില്ലെന്നാണ് എന്റെ താഴ്മയോടുകൂടിയ അ ഭിപ്രായം.


Literature
Malayalam Literature
Malayalam Poetry

894.8121 / VAR-R