ICHIGO ICHIE yude Pusthakam (ഇച്ചിഗോ ഇച്ചിയുടെ പുസ്തകം: ഓരോ നിമിഷവും പൂർണ്ണതയോടെ ജീവിക്കാൻ സഹായിക്കുന്ന ജാപ്പനീസ് കല) / by Hector Garcia and Francesc Miralles. Translated by Nithanth L. Raj The Book of ICHIGO ICHIE: The Art of Making the Most of Every Moment, the Japanese Way. Ichigo-Ichie: El arte japondes de vivir momentos inolvidables.
Material type:
- 978-93-5543-085-4
- 158.1 GAR-B
Item type | Current library | Call number | Status | Barcode | |
---|---|---|---|---|---|
![]() |
ARCHBISHOP KAVUKATTU CENTRAL LIBRARY | 158.1 GAR-B (Browse shelf(Opens below)) | Available | 69275 |
Browsing ARCHBISHOP KAVUKATTU CENTRAL LIBRARY shelves Close shelf browser (Hides shelf browser)
ജപ്പാനീസ് കലയാ ഇച്ചിഗോ ഇച്ചിയിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന ഈ അപൂർവ്വ പുസ്തകം നമ്മെ ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമായ അനുഭൂതിയാക്കാൻ പഠിപ്പിക്കുന്നു. ഇക്കിഗായ് എന്ന ബെസ്റ്റ് സെല്ലറിന്റെ സൃഷ്ടികർത്താക്കളിൽ നിന്നും മറ്റൊരു ഉപഹാരം.
ജീവിതത്തിലെ ഓരോ നിമിഷവും ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. അത് കൈവിട്ടുകളഞ്ഞാൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ജപ്പാനീസ് വാക്കായ ഇച്ചിഗോ ഇച്ചി നല്കുന്ന ആശയം ഇതാണ്. നമ്മുക്ക് ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളെല്ലാം വളരെ പ്രത്യേകതയുള്ളതാണ്.
ഈ ആശയം സെൻ ബുദ്ധിസവുമായും 16ാം നൂറ്റാണ്ടിലെ ഒരു ജപ്പാനീസ് ടീ സെറിമണി മാസ്റ്ററുമായും ആഴത്തിൽ ഇഴചേർന്നിരിക്കുന്നതാണ്. അദ്ദേഹം ആവിഷ്‌ക്കരിച്ച ശ്രദ്ധാന്വിതമായ ചലനങ്ങൾ 'ശ്രദ്ധയുടെ ഒരു അനുഷ്ഠാനം' കൂടിയാണ്. അതിലുപയോഗിക്കുന്ന വളരെ സങ്കീർണ്ണമായ ചലനങ്ങൾ നമ്മെ ഈ നിമിഷത്തിലേക്ക് ഏകാഗ്രമായിരിക്കാൻ പരിശീലിപ്പിക്കുന്നു. ഈ പൗരാണികമായ ആശയത്തിൽ നിന്നാണ് ഈ പുസ്തകത്തിൽ പ്രദിപാദിച്ചിരിക്കുന്ന പുതിയ അവബോധത്തിലേക്ക് നാം എത്തിച്ചേരുന്നത്.
ഇച്ചിഗോ ഇച്ചി എന്ന ഈ പുസ്തകത്തിൽ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് ഈ നിമിഷത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്ന് നാം പഠിക്കുന്നു. നമ്മളോരുരുത്തരുടേയും കയ്യിൽ ഏകാഗ്രതയിലേക്ക്, മറ്റുള്ളവരുമായുള്ള പാരസ്പര്യത്തിലേക്ക്, ജീവിത സ്നേഹത്തിലേക്ക് തുറക്കാനുള്ള താക്കോലുണ്ട്. ആ താക്കോലാണ് ഇച്ചിഗോ ഇച്ചി.
ഈ മഹത്തായ പുസ്തകം നമ്മുടെ ആത്മാവിനെ ഉണർത്തി ഭൂതകാലത്തെയോ ഭാവികാലത്തെയോ പറ്റി വ്യാകുലപ്പെടാതെ ഈ നിമിഷത്തിന്റെ പൂർണ്ണതയിൽ ജീവിക്കേണ്ടതെങ്ങനെ എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
There are no comments on this title.