1970 കാലഘട്ടത്തിലെ ഒരു മലയാള നാടകമാണ് നാടുഗദ്ദിക. കേരളത്തിലെ ഒരു ഗോത്രജനതയുടെ നടുക്കുന്ന ജീവിതയാഥാർഥ്യങ്ങളിലൂന്നി നിന്നുകൊണ്ട്, വേറിട്ട രചനാശൈലിയിലൂടെയും അവതരണരീതിയിലൂടെയും എഴുപതുകളിൽ മലയാളനാടകവേദിയുടെ വ്യാകരണം മാറ്റിമറിച്ച നാടകം എന്ന നിലയിൽ ഇതിന് മലയാള നാടകചരിത്രത്തിൽ സവിശേഷസ്ഥാനമുണ്ട്. മേലാളഭാവുകത്വത്തിനെതിരായ കലാപം കൂടിയായിരുന്നു, അത്. അത്തരത്തിൽ മലയാള ദലിത് സാഹിത്യചരിത്രത്തിലും അതിന് വലിയ സ്ഥാനമുണ്ട്.