പ്രശസ്ത നിരൂപകന്‍ കെ. പി. അപ്പന്റെ ആത്മകഥ. ആത്മകഥകളുടെ പതിവുവഴക്കങ്ങളെ ഉപേക്ഷിച്ച് ധൈഷണികജീവിതത്തിന്റെ ആശയലോകങ്ങളെ അവതരിപ്പിക്കുകയാണ് കെ. പി. അപ്പന്‍. തന്റെ വായനയുടെയും ചിന്തയുടെയും ലോകത്തെ ഓര്‍ത്തെടുത്തുകൊണ്ട് അവയുടെ സാഹചര്യങ്ങളെ വിലയിരുത്തുകയും അത് അനന്യസാധാരണമായ ശൈലിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
മലയാളഭാഷാനിരൂപണരംഗത്ത് തനതായ വഴികളിലൂടെ സഞ്ചരിച്ച ഏകാന്തപഥികന്‍റ്റെ ആത്മകഥ. ഒരു സാഹിത്യവിമര്‍ശകന്റെ വളര്‍ച്ചയുടെ പടവുകള്‍ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്ന കൃതി. ആത്മാര്‍ത്ഥതയുടെ സ്പന്ദനങ്ങള്‍ വായനക്കാരില്‍ ഉണര്‍ത്തുന്ന അപൂര്‍വ്വ രചന