TY - BOOK AU - Ilayidam, Sunil P. TI - Ormakalum Manushyarum (ഓർമ്മകളും മനുഷ്യരും) SN - 9789359628738 U1 - 894.8124 PY - 2024/// CY - Kozhikode PB - Mathrubhumi Books KW - Literature KW - Malayalam Literature KW - Malayalam Essays N2 - നാലോ അഞ്ചോ വിഭാഗങ്ങളിൽ പെട്ടവയാണ് ഇതിലെ കുറിപ്പുകൾ. പരിചയസീമയിലുള്ള വ്യക്തികളെക്കുറിച്ചുള്ളതാണ് ആദ്യവിഭാഗം. പി.ജിയും പണിക്കർ മാഷും സഖാവ് എ.പി. വർക്കിയും മുതൽ പറവൂരിലെ പാർട്ടി ഓഫീസ് സെക്രട്ടറിയായ ജോഷിച്ചേട്ടൻ വരെയുള്ളവർ. പലപ്പോഴായി ചെന്നുപെട്ട ഇടങ്ങളെക്കുറിച്ചാണ് രണ്ടാമതൊരു ഭാഗം. റോമും ലണ്ടനും സൂറിച്ചും മുതൽ ബുദ്ധഗയയും എടയ്ക്കൽ ഗുഹയും തിരുനെല്ലിയും വരെ അതിലുൾപ്പെടുന്നു. വത്തിക്കാൻ മ്യൂസിയം മുതൽ ഗാന്ധിസ്മൃതി വരെയുള്ള സ്ഥാപനങ്ങൾ അതിന്റെ തുടർച്ചയിൽ വരും. കൗതുകകരമായ ജീവിതാനുഭവങ്ങളും അവയുടെ ഭിന്നപ്രകാരങ്ങളുമാണ് മൂന്നാമതൊരു ഭാഗം. അന്ധകാരനദിയുടെ ഒഴുക്കും തീവണ്ടിയിലെ പാട്ടും തവളകളുടെ സിംഫണിയും പോലുള്ള അദ്ധ്യായങ്ങൾ അങ്ങനെയുള്ളവയാണ്. തീർത്തും വ്യക്തിഗതമായ ജീവിതാനുഭവങ്ങളാണ് നാലാമതൊരു വിഭാഗം. സമാന്തരവിദ്യാഭ്യാസവും ദേശാഭിമാനിയും കാലടി ജീവിതവും എല്ലാം അതിലുൾപ്പെടുന്നു. ആശയചർച്ചകൾ എന്നു വിശേഷിപ്പിക്കാവുന്ന വിഭാഗമാണ് ഒടുവിലത്തേത്. ഗുരു, ഗാന്ധി, കേസരി, മഹാഭാരതം, പ്രഭാഷണകല, മാക്ബത്ത്, തീവണ്ടിയുടെ ചരിത്രം എന്നിങ്ങനെ പലതും അതിലുണ്ട്. വ്യക്തികളും ഇടങ്ങളും ജീവിതാനുഭവങ്ങളും ഓർമ്മകളും കൂടിക്കലർന്നുകിടക്കുന്ന വ്യത്യസ്തമായ ഒരു പുസ്തകം ER -